കേന്ദ്ര ഗവണ്മെന്റിന്റെ ഒരു ബിസിനസ്സ് ലോൺ സ്കീമാണ് ഇത്. കൃഷി ഒഴികെ ഫാമിംഗ് ഉൾപ്പടെ നിർമ്മാണ ഉത്പാദന യൂണിറ്റുകൾക്ക് വായ്പ ലഭ്യമാണ് . 10 ലക്ഷം രൂപവരെ ഈടില്ലാതെ സാധാരണക്കാർക്കായി ഗവൺമന്റ് വിഭാവനം ചെയ്തൊരു സ്കീമാണെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം . 7മുതൽ 12 ശതമാനമാണ് പലിശ വരുന്നത് . 5-7 വർഷമാണ് ബാങ്കുകൾ പരമാവധി നൽകുന്ന തിരിച്ചടവ് കാലാവധി . പുതിയതും നിലവിലുള്ളതുമായ സംരംഭങ്ങൾക്ക് മുദ്ര ലോൺ ലഭ്യമാണ്. വിശദമായ ഒരു പ്രൊജക്റ്റ് റിപ്പോർട്ടിനൊപ്പം നിങ്ങളുടെ ആധാർ , പാൻ കാർഡ് , ഇലക്ഷൻ ഐ ഡി കാർഡ് , ഫോട്ടൊ , സ്ഥാപനത്തിന്റെ വാടക എഗ്രിമന്റ് , ലൈസൻസ് , ക്വട്ടേഷനുകൾ എന്നിവയാണ് ബാങ്കിൽ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ .നിലവിലുള്ള സ്ഥാപനമാണെങ്കിൽ ബാലൻസ് ഷീറ്റും ബാങ്ക് സ്റ്റേറ്റ്‌മെന്റും മറ്റും ബാങ്ക് ആവശ്യപ്പെടുകയാണെങ്കിൽ നൽകേണ്ടതായി വരും.
BDCS Loan Services
(Operated by a Team of Professional MSME Consultants)
A division of Blossom IT Company
Thrissur | Malappuram | Palakkad
Mob: 9633302011, 8589838383
https://bdcs.in/ | info@bdcs.in