ഖാദി കമ്മീഷനും ഖാദി ബോർഡും ജില്ലാ വ്യവസായ കേന്ദ്രങളും വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് . ഈ സ്കീമിൽ 35% വരെ സബ്സിഡി ലഭ്യമാണ് . ആധാർ , പാൻ കാർഡ് , വിദ്യാഭ്യാസ , ജാതി സർട്ടിഫിക്കറ്റ് , പഞ്ചായത്ത് മെംബറുടെ സാക്ഷ്യപത്രം , ക്വട്ടേഷനുകൾ എന്നിവയാണ് ഓൺലൈൻ രെജിസ്ട്രേഷന് ആവശ്യമായ രേഖകൾ .
ബാങ്കുകളൂടെ CMA Format ലേക്ക് നേരിട്ട് ഉപയോഗിക്കാവുന്ന രീതിയിൽ കൃത്യമായിരിക്കണം നമ്മുടെ പ്രൊജക്റ്റ് റിപ്പോർട്ട്, ബാങ്കിലേക്ക് ആവശ്യമായ എല്ലാ റേഷ്യോസും ( DSCR, Break Even point , Current Ratio , PV Ratio , Return on Investment etc. ) 5 വർഷത്തെ പ്രൊജക്റ്റഡ് ബാലൻസ് ഷീറ്റും , സ്ഥിര മൂലധന ആസ്തി വിവരണങ്ങളും , പ്രവർത്തന മൂലധന വിവരണവും മറ്റും നമ്മൾ സമർപ്പിക്കുന്ന പ്രൊജക്റ്റ് റിപ്പോർട്ടിൽ വ്യക്തമായി ഉണ്ടായിരിക്കണം .
ഒരു ഓപ്പറേഷൻ ചെയ്യാൻ നാം വിദഗ്ദനായ ഒരു സർജ്ജന്റെ സഹായം തന്നെ തേടണം. ഇറച്ചി വെട്ടുകാരൻ ഓപ്പറേഷൻ ചെയ്താൽ പോസ്റ്റ്മോർട്ടം ടേബിളിലേക്കെടുക്കാനേ ആ ബോഡി ഉപകരിക്കുകയുള്ളൂ. മുറിവൈദ്യൻ ആളെക്കൊല്ലുമെന്ന് പറയുന്നതു പോലെ തന്നെയാണ് , നിങ്ങളുടെ സംരംഭത്തിന്റെ പ്രൊജക്റ്റ് റിപ്പോർട്ട് കഴിവും പ്രവൃത്തി പരിചയവുമില്ലാത്തവരുടെ കൈകളിലൂടെ ബാങ്കുകളിലെത്തുമ്പോൾ സംഭവിക്കുന്നത് .ഡോക്യുമെന്റേഷൻ കൃത്യമല്ലെങ്കിൽ സംരംഭകന്റെ പദ്ധതി അവർ നിഷ്കരുണം നിരസിക്കുന്നത് സ്വാഭാവികമാണ് .ആയതിനാൽ ഏത് സംരംഭവും തുടങ്ങുന്നതിനു മുൻപായി വ്യക്തമായ പ്ലാനിങ്ങും വിലയിരുത്തലുകളും ആവശ്യമാണ് . അതിനാൽ ഇത്തരം കാര്യങ്ങളിൽ വ്യക്തമായ അറിവും പരിചയവുമുള്ള കൺസൽട്ടന്റുകളുടെ സഹായം തേടുന്നതായിരിക്കും അഭികാമ്യം.
BDCS Loan Services
(Operated by a Team of Professional MSME Consultants)
A division of Blossom IT Company
Thrissur | Malappuram | Palakkad
Mob: 9633302011, 8589838383
https://bdcs.in/ | info@bdcs.in