ബിസിനസ്സ് ലോണുകളും പ്രൊജക്റ്റ് റിപ്പോർട്ടും…
സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കായി ബാങ്കുകളും കേന്ദ്ര-സംസ്ഥാന സർക്കാരുകളും നിരവധി വായ്പാപദ്ധതികളാണ് കൊണ്ടു വന്നിട്ടുള്ളത്. മൂലധനമില്ലാത്തതുകൊണ്ട് സത്യസന്ധമായ ഒരു സംരംഭം തുടങ്ങാൻ സാധിക്കാത്ത സാഹചര്യം ഇന്ന് നിലവിലില്ല . എന്നാൽ സംരംഭക സ്വപ്നവുമായി ബാങ്കുകളിൽ പോയി ഒരു ബിസ്സിനസ്സ് ലോൺ വേണമെന്ന് വാക്കാൽമാത്രം ചോദിക്കുന്നവർക്ക് പലപ്പോഴും നിരാശയോടെ ഇറങ്ങിപോരേണ്ടി വരാറുണ്ട് . വ്യക്തമായ പ്ലാനിങ്ങും ഡോക്യുമെന്റേഷനുമില്ലാതെ ലോൺ ലഭിക്കാത്ത സാഹചര്യങ്ങളുണ്ടാകുമ്പോൾ ബാങ്കുകളെയും , പദ്ധതികളെയും , നടപ്പിലാക്കുന്ന ഏജൻസിയെയും , ഗവണ്മെന്റിനെയും കുറ്റപ്പെടുത്തുന്നതായും പലപ്പോഴും നമ്മൾ …
PMEGP അഥവാ ഖാദി ലോൺ
ഖാദി കമ്മീഷനും ഖാദി ബോർഡും ജില്ലാ വ്യവസായ കേന്ദ്രങളും വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് . ഈ സ്കീമിൽ 35% വരെ സബ്സിഡി ലഭ്യമാണ് . ആധാർ , പാൻ കാർഡ് , വിദ്യാഭ്യാസ , ജാതി സർട്ടിഫിക്കറ്റ് , പഞ്ചായത്ത് മെംബറുടെ സാക്ഷ്യപത്രം , ക്വട്ടേഷനുകൾ എന്നിവയാണ് ഓൺലൈൻ രെജിസ്ട്രേഷന് ആവശ്യമായ രേഖകൾ . ബാങ്കുകളൂടെ CMA Format ലേക്ക് നേരിട്ട് ഉപയോഗിക്കാവുന്ന രീതിയിൽ കൃത്യമായിരിക്കണം നമ്മുടെ പ്രൊജക്റ്റ് റിപ്പോർട്ട്, ബാങ്കിലേക്ക് ആവശ്യമായ എല്ലാ റേഷ്യോസും …
നോർക്ക (പ്രവാസി) ലോൺ (NDPREM)
30 ലക്ഷം വരെയാണ് പ്രവാസി ബിസ്സിനസ്സ് ലോൺ സ്കീമുള്ളത് . ഈ സ്കീമിൽ 15% അല്ലെങ്കിൽ 3 ലക്ഷം വരെ സബ്സിഡിയുണ്ട് . 3% പലിശ സബ്സിഡിയും ലഭിക്കാറുണ്ട് . സൗത്ത് ഇന്ത്യൻ ബാങ്ക് , യൂണിയൻ ബാങ്ക് , SBI , SC/ST & BCDC കോർപ്പറേഷനുകൾ എന്നിവരുമായി ചേർന്നാണ് നോർക്കറൂട്സ് എളുപ്പത്തിൽ ലോൺ ലഭ്യമാക്കുന്നത് . സബ്സിഡി കഴിച്ച് പലിശ 6-7 % വരെയെല്ലാം താഴ്‌ന്നു വരാറുണ്ട്. വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടും ആധാറും പാൻ …
പ്രധാന മന്ത്രി മുദ്ര യോജന
കേന്ദ്ര ഗവണ്മെന്റിന്റെ ഒരു ബിസിനസ്സ് ലോൺ സ്കീമാണ് ഇത്. കൃഷി ഒഴികെ ഫാമിംഗ് ഉൾപ്പടെ നിർമ്മാണ ഉത്പാദന യൂണിറ്റുകൾക്ക് വായ്പ ലഭ്യമാണ് . 10 ലക്ഷം രൂപവരെ ഈടില്ലാതെ സാധാരണക്കാർക്കായി ഗവൺമന്റ് വിഭാവനം ചെയ്തൊരു സ്കീമാണെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം . 7മുതൽ 12 ശതമാനമാണ് പലിശ വരുന്നത് . 5-7 വർഷമാണ് ബാങ്കുകൾ പരമാവധി നൽകുന്ന തിരിച്ചടവ് കാലാവധി . പുതിയതും നിലവിലുള്ളതുമായ സംരംഭങ്ങൾക്ക് മുദ്ര ലോൺ ലഭ്യമാണ്. വിശദമായ ഒരു പ്രൊജക്റ്റ് റിപ്പോർട്ടിനൊപ്പം നിങ്ങളുടെ …