ബിസിനസ്സ് ലോണുകളും പ്രൊജക്റ്റ് റിപ്പോർട്ടും…
സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കായി ബാങ്കുകളും കേന്ദ്ര-സംസ്ഥാന സർക്കാരുകളും നിരവധി വായ്പാപദ്ധതികളാണ് കൊണ്ടു വന്നിട്ടുള്ളത്. മൂലധനമില്ലാത്തതുകൊണ്ട് സത്യസന്ധമായ ഒരു സംരംഭം തുടങ്ങാൻ സാധിക്കാത്ത സാഹചര്യം ഇന്ന് നിലവിലില്ല . എന്നാൽ സംരംഭക സ്വപ്നവുമായി ബാങ്കുകളിൽ പോയി ഒരു ബിസ്സിനസ്സ് ലോൺ വേണമെന്ന് വാക്കാൽമാത്രം ചോദിക്കുന്നവർക്ക് പലപ്പോഴും നിരാശയോടെ ഇറങ്ങിപോരേണ്ടി വരാറുണ്ട് . വ്യക്തമായ പ്ലാനിങ്ങും ഡോക്യുമെന്റേഷനുമില്ലാതെ ലോൺ ലഭിക്കാത്ത സാഹചര്യങ്ങളുണ്ടാകുമ്പോൾ ബാങ്കുകളെയും , പദ്ധതികളെയും , നടപ്പിലാക്കുന്ന ഏജൻസിയെയും , ഗവണ്മെന്റിനെയും കുറ്റപ്പെടുത്തുന്നതായും പലപ്പോഴും നമ്മൾ …